Monday, October 09, 2006

2 കവിതകള്‍ .. ശ്രീധരന്‍ വെക്കോട്‌

Sunday, October 08, 2006

2 കവിതകള്‍ ശ്രീധരന്‍ വെക്കോട്‌

മുഖം

മുഖം തുടയ്ക്കുക
മുഖത്തെ പാടുകള്‍ തുടച്ചു മാറ്റുക
മരുന്നു തേക്കുക
കറുത്ത നമ്മളെ വെളുപ്പിച്ചീടുക
പുറത്തിറങ്ങുമ്പോള്‍
പലതവണയീ-
വെളുത്ത കണ്ണാടി കവിളില്‍
നോക്കെണ്ടെ?
മനസ്സിലെ കറ
തെളിയും കണ്ണാടി
അടുത്തെങ്ങാനുണ്ടോ?

വാക്ക്‌

വാക്ക്‌ മിനുക്കുക
വെറുതെ സൂക്ഷിക്കുക
വാക്കു കൊണ്ടളക്കണം
മൂന്നടി മണ്ണും വിണ്ണും
വാക്കൊരായുധം
കുത്തി മുരിവേല്‍പ്പിക്കാം
വാക്ക്‌ സാന്ത്വനം
ഹൃദയം കയ്യില്‍ കോരാം
വാക്കില്‍ നിന്നുറയുന്നു
സ്വര്‍ഗവും നരകവും
വാക്കിലൂടൊളിക്കുന്നു
മുഖവും കാപട്യവുംFriday, September 29, 2006

ഒരു കുഞ്ഞുസൂര്യന്‍ ഉണര്‍ന്നെനീക്കും വരെ.... കവിത

www.maankutty.tk

ആരു ചോദിപ്പൂ വില്‍ക്കുവാനുണ്ടോ
ചോര വാര്‍ന്ന സത്യങ്ങള്‍ മിഥ്യകള്‍,
വേരുകളാഴ്ത്തി ഒലിച്ചു പോയിടും നേരിന്റെ ജീവിത സൂത്രവാക്യങ്ങള്‍
മങ്ങിത്തുടങ്ങിയ വാക്കിന്റെ ഇഴകളില്‍
തുന്നിപ്പിടിപ്പിച്ച്‌ സ്വപ്നലോകങ്ങള്‍
അറ്റു ഞാന്നൊരീ പകലിന്റെ ഗര്‍ഭത്തില്‍,
പൊള്ളിമരിക്കും പുത്തന്‍ കിനാവുകള്‍
കത്തുന്നവന്റെ കിളിവാതില്‍, ചുമരുകള്‍
അര്‍ത്‌ ഥം ചവച്ചിട്ട വാക്യങ്ങള്‍ എങ്കിലും
കിട്ടിയൊ നിനക്കെന്റെ ഉള്ളം വിയര്‍പ്പാക്കി
നട്ടു പിടിച്ചു തളിര്‍ക്കുമാശംസകള്‍
ഒരു കലണ്ടറില്‍ മറവിലൊളിച്ചു
കരള്‍ തുരക്കുന്ന പഴയ സ്നേഹങ്ങളെ
കരുതിവെച്ചും വിറ്റയച്ചൊ ഉള്ളില്‍
ഉറവകളൊക്കെ കറന്നു മാറ്റിയൊ
നിറങ്ങളില്‍ മുങ്ങിയാടി വേഷ
പകര്‍ച്ചയെല്ലാം അഴിച്ചുവെച്ചീ
കളിയരങ്ങില്‍ മുഖം കുത്തിവീഴും
നഗരസന്ധ്യ എരിഞ്ഞടങ്ങവെ
വഴികള്‍ ചെന്നെത്തും ഗൃഹാന്തരങ്ങളില്‍
മിഴിവിളക്കുകളൂതിക്കെടുത്തി
വെറുതെയുറക്കം നടിക്കാം നമുക്കിനി
പടനിലങ്ങളില്‍ പൊരുതും പുകമഞ്ഞില്‍
ഒരു കുഞ്ഞുസൂര്യന്‍ ഉണര്‍ന്നെനീക്കും വരെ

All About Malayalam Blogs

All About Malayalam Blogs

ക്ലാസ്സ്‌ മേറ്റ്‌ സിനിമ

ഞാന്‍ ഇന്നലെ ക്ലാസ്സ്‌ മേറ്റ്‌ സിനിമ കണ്ടു. നല്ല സിനിമ. നമ്മളെയെല്ലവരെയും വീണ്ടും പഴയ കലാലയത്തിലെയ്ക്കു കൊണ്ടുപോകാന്‍ അതിനു കഴിയുന്നുണ്ട്‌. അതു പൊലെ തന്നെ നല്ല പാട്ടും ഉണ്ട്‌. എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ.... തട്ടമിട്ടു ഞാന്‍ മൂദിവെച്ചൊരെന്‍ മുല്ലമൊട്ടിലൂറും അത്തരൊന്നു വേണ്ടേ ... ഈ പാട്ടു നല്ല രസമുണ്ടു കാണാനും കേള്‍ക്കാനും. ആാ.. അതു പറഞ്ഞപ്പൊഴാ ഒരു കാര്യം സിനിമ കന്ദു കഴിഞ്ഞപ്പൊ പുറത്ത്‌ പൊരിഞ്ഞ അടി.. സിനിമ കാണാന്‍ വന്ന ഒരു പെങ്കൊച്ചിനെ ആരൊ തോണ്ടി അതാണു പ്രശ്നം. എന്തായലും പൊരിഞ്ഞ അടി ആരുന്നു.

www.maankutty.tk

Thursday, September 28, 2006

Malayalam.. Malayalam

Malayalam .. Malayalam Blog.. Malayalam for all malayalies .. Malayala Bhasha

ഈ വെബ്‌ സൈറ്റ്‌ നോക്കിക്കെ .. എങ്ങനെ ഉണ്ട്‌


www.maankutty.tk


ഈ ബ്ലോഗില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുതുന്നതാണു. ഏല്ലാദിവസവും

അനുശോചനം

ഇന്നു ഞങ്ങളുടെ നാട്ടില്‍ അതായതു മാരാരിക്കുളത്ത്‌ ഒരു സമര നായകന്റെ വേര്‍പാട്‌ എല്ലാവര്‍ക്കും പ്രയാസം ഉണ്ടാക്കി. മാരാരിക്കുളം പുന്നപ്ര സമരസേനാനിയും സഖാവു പി കൃഷ്ണപിള്ളയുടെ ഒളിവുകാല സുഹൃത്തുമായ കണ്ണര്‍കാട്‌ വാസു അന്തരിച്ചു

www.maankutty.tk

http://moneymake.ifastnet.com

ഏല്ലാവര്‍ക്കും എന്റെയീ കൊച്ചു പുഴയോരത്തെക്കു സ്വാഗതം
ഈ പുഴയൊരത്ത്‌ കുഞ്ഞു കുഞ്ഞു കാരിയങ്ങളാണു ഞാന്‍ എഴുതാന്‍ പോണത്‌